രാഷ്ട്രീയത്തിനപ്പുറം ജീവനു പ്രാധാന്യം നൽകി യുവജന സംഘടനകൾ നാടിന് മാതൃകയായി
ചിറ്റാരിക്കാൽ :
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ ചട്ടമല പ്രദേശത്ത് ഒറ്റപ്പെട്ട് താമസിച്ചിരുന്ന കോവിഡ് രോഗിക് ശ്വാസം തടസം ഉണ്ടാകുകയും സാറ്റുറേഷൻ നില താഴേക്ക് വരുകയും ഉണ്ടായ അത്യാഹിത സാഹച്ചര്യം ഉണ്ടായപ്പോൾ സഹായ ഹസ്തവുമായി ഈസ്റ്റ് എളേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ സോണി പൊടിമറ്റം , ഷിജിത്ത് തോമസ് കുഴുവേലിലും , ഒപ്പം ഡി വൈ എഫ് ഐ നേതാക്കളായ ശരത് എം എം, ദിപിൻ കെ കെ എന്നിവർ കൈകോർത്തപ്പോൾ ഇവർക്കൊപ്പം പ്രിയേഷ്,അനീഷ് ജോസ് പുത്തൻപുരയ്ക്കൽ എന്നിവരും ഒപ്പം നിന്നു രോഗിയെ അരകിലോമീറ്ററോളം സ്റ്റക്ക്റ്ററിൽ ചുമന്ന് ആബുലൻസിൽ എത്തിച്ചു. തുടർന്ന് ഇവരെ കാഞ്ഞങ്ങാട് കോവിഡാശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ നില ഗുരുതരമാണെന്ന് ചിറ്റാരിക്കാൽ എഫ് എച്ച് സി ജീവനക്കാർ പരിശോധനയിലൂടെ മനസിലാക്കിയതിനെ തുടർന്ന് , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിന്റെ നിർദേശത്തെ തുടർന്നാണ് ഈ യുവജന കൂട്ടായ്മ ഈ ഉദ്യമത്തിന് മുൻപോട്ട് വന്നത്. ഇവർ നാടിനെ മറ്റൊരു മാതൃകയായിരിക്കുകയാണ് ഇതിലൂടെ .

ليست هناك تعليقات
إرسال تعليق