Header Ads

  • Breaking News

    കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു



    മലപ്പുറം: 

    കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂര്‍ ആറുമടയിലെ താമസക്കാരനുമായ കരുമ്ബില്‍മികച്ച അബ്ദുല്‍ നാസര്‍- ഖൈറുന്നീസ ദമ്പതികളുടെ മകള്‍ നസ്‍വ ഷെറിന്‍(13) ആണു മരിച്ചത്.

    ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവമുണ്ടായത്. വീട്ടില്‍ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു നസ് വ. അതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാളക്കുളം കെഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad