Header Ads

  • Breaking News

    ഫാത്തിമ തെഹ്ലിയയെ ഒതുക്കണം; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്

     മുസ്ലിം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിന് പിന്നാലെ എംഎസ്എഫ് മലപ്പുറം ജില്ല സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്.

    മലപ്പുറം ജില്ല സെക്രട്ടറി വി. അബ്ദുൾ വഹാബ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ശബ്ദമാണ് പുറത്തു വന്നത്.
    എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയെ ഒതുക്കണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്.



    ഹരിത നേതൃത്വത്തെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് കൃത്യമായ നിർദ്ദേശം നൽകിയതായി ശബ്ദരേഖയിൽ പറയുന്നു.

    കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഫാത്തിമ തെഹലിയയുടെ പേരു സജീവമായി ചർച്ച ചെയ്തിരുന്നു. എന്നാൽ അന്നു ഫാത്തിമ നടത്തിയ പല ഇടപെടലുകളും മുസ്‍ലിം ലീഗിന് വിഷമമുണ്ടാക്കിയെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

    വി. അബ്ദുൾ വഹാബുൾപ്പെടെയുള്ളവർക്കെതിരെയാണ് ഹരിതയുടെ സംസ്ഥാന നേതൃത്വം വനിതാ കമ്മിഷനു പരാതി നൽകിയത്. ഇതിനെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം രം​ഗത്തെത്തിയിരുന്നു.

    ഹരിതയിലെ പരാതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ പാർട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങൾ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്ന് പി.എം.എ സലാം പറഞ്ഞത്.

    വിഷയത്തിൽ ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസിൽ ഒറ്റക്കും കൂട്ടായും ചർച്ചകൾ നടത്തിയതാണ്. എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വിളിച്ച് ചേർത്ത് ഒരു പകൽ മുഴുവനും ഈ വിഷയം ചർച്ച ചെയ്തതുമാണെന്നും പി.എം.എ സലാം ഫെയ്സ്ബുക്കിൽ കുറിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad