Header Ads

  • Breaking News

    പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ ഗൃഹനാഥന്‍ തീ കൊളുത്തി ജീവനൊടുക്കി

     


    പെരുമ്പാവൂര്‍: 

    ഭാര്യയും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കോതമംഗലം ചെറുവട്ടൂര്‍ ഓലിച്ചാലില്‍ അബ്ദുല്‍ സലാം (48) ആണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ജീവനൊടുക്കിയത്. പോഞ്ഞാശേരി എംഎച്ച് കവലയില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. 

    ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അബ്ദുല്‍ സലാം രാത്രി മണ്ണെണ്ണയും വെട്ടുകത്തിയുമായി ഭാര്യ താമസിക്കുന്ന വാടക വീട്ടില്‍ എത്തുകയായിരുന്നു . ഭയന്നു പോയ ഭാര്യ ഹസീനയും മക്കളും രണ്ടാം നിലയിലെ വീട്ടില്‍നിന്നു പുറത്തു കടക്കുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. ഇതോടെ മുറിക്കുള്ളില്‍ കയറിയ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. വിവരം അറിഞ്ഞ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

     നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഭാര്യയും ഭര്‍ത്താവും അകന്നു കഴിയുകയായിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad