Header Ads

  • Breaking News

    തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

     


    കൊച്ചി: 

    തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ . കൊടുങ്ങല്ലൂര്‍ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടില്‍ വിനു (42) വിനെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളും തെരുവില്‍ അന്തിയുറങ്ങുന്നയാളാണ്. തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂര്‍ത്തി ചികില്‍സയിലാണ്.

    ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഇവര്‍തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇന്‍സ്പക്ടര്‍ സി എല്‍ സുധീര്‍, എസ്‌ഐമാരായ ആര്‍ വിനോദ്, ടി സി രാജന്‍, ടി വി ഷാജു, ആര്‍.രാജീവ്, എഎസ്‌ഐ ഇക്ബാല്‍, എസ്‌സിപി ഒ ഷൈജ ജോര്‍ജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad