കണ്ണൂരില്‍ ബസപകടം; നിരവധി പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍:
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
അതേസമയം, സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് ബസുകള്‍ മത്സര ഓട്ടം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق