ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം: കന്യാകുമാരിയിൽ മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റില്‍
കന്യാകുമാരി:
കന്യാകുമാരിയിൽ ക്രിസ്ത്യൻ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ പോലീസിന്റെ പിടിയിൽ. കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അനാശാസ്യം നടത്തിവന്നിരുന്നത്. ആരാധനാലയത്തിനായി വീട് വാടകയ്‌ക്കെടുത്തായിരുന്നു അനാശാസ്യം.
ഇവിടെ നിരന്തരം വാഹനങ്ങള്‍ വന്നു പോയിരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും നിതിരവിള പോലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു. പിടിയിലായ 19-കാരിയെ നിര്‍ബന്ധിച്ചാണ് പെണ്‍വാണിഭകേന്ദ്രത്തില്‍ എത്തിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
എസ്.ടി. മാങ്കോട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് പിടിയിലായത്. ലാല്‍ഷൈന്‍ സിങ് ആയിരുന്നു വീട് വാടകയ്‌ക്കെടുത്തത് .

ليست هناك تعليقات
إرسال تعليق