Header Ads

  • Breaking News

    കണ്ണൂര്‍ ജയിലില്‍ സംഘര്‍ഷം ; പെരിയ കൊലക്കേസ് പ്രതിക്ക് ഗുരുതര പരിക്ക്

    കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ.എം സുരേഷിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണനുണ്ടായതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസീസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്നാണ്  ജയില്‍ അധികൃതര്‍ പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad