Header Ads

  • Breaking News

    ഡീഗോ മൗറീഷ്യോ ഒഡീഷക്കൊപ്പം ഉണ്ടാകില്ല, ഖത്തറിലേക്കെന്ന് വാർത്തകൾ



    ഒഡീഷ എഫ് സി യുടെ ബ്രസീലിയൻ ഗോളടി വീരൻ ഡീഗോ മൗറീഷ്യോ ഈ സീസണിൽ ഐ എസ് എല്ലിൽ ഉണ്ടാകില്ല.താരം ഖത്തർ ലീഗിലെ ക്ലബ്ബുമായി കരാർ എത്തിയതായി റിപ്പോർട്ടുകൾ .കഴിഞ്ഞ സീസണിൽ ഒഡീഷയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മൗറീഷ്യോയെ മറ്റു 3 ഐ എസ് എൽ ക്ലബ്ബുകൾ ഓഫറുമായി രംഗത്ത് എത്തിയിരുന്നു എങ്കിലും താരം ആ ഓഫറുകൾ നിരസിക്കുകയായിരുന്നു.

    കഴിഞ്ഞ സീസണിൽ ക്ലബ്ബ് അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടി വന്നെങ്കിലും മൗറീഷ്യോ ഒഡീഷയുടെ മുന്നേറ്റ  നിരയിൽ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്.അവർക്കായി 20 മത്സരങ്ങൾ കളിച്ച താരം ലീഗിൽ 12 ഗോളുകളും 2 അസ്സിസ്റ്റുകളും നേടിയിരുന്നു. 30 കാരനായ താരം ബ്രസീലിയൻ സീരി ബി ക്ലബ്ബായ സെൻട്രോ സ്പോർട്ടിവോ അലഗോനോ യിൽ നിന്നുമായിരുന്നു കഴിഞ്ഞ സീസണിൽ ഇന്ത്യയിലേക്ക് എത്തിയത്.ബ്രസീൽ കൂടാതെ മുമ്പ് പോർച്ചുഗൽ, സൗദി അറേബ്യ, ജപ്പാൻ, കൊറിയ,ചൈന തുടങ്ങിയ ലീഗുകളിൽ ഒക്കെ കളിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad