രാജ്യത്ത് വീണ്ടും 40,000ത്തിന് മുകളിൽ കൊവിഡ് കേസുകൾ
രാജ്യത്ത് ഇന്ന് 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 518 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 42,004 പേർ ഇന്ന് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ 4,22,660 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ കൊവിഡ് മരണം 4,13,609 ആയി വർധിച്ചു. രാജ്യത്ത് ഇതുവരെ 40.49 കോടി ആളുകൾക്ക് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق