അക്ഷര മുത്തശ്ശി ഭഗീരഥിയമ്മ അന്തരിച്ചു
106ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭഗീരഥിയമ്മ അന്തരിച്ചു. മരിക്കുമ്പോള്‍ 107 വയസായിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശിയാണ് ഭഗീരഥിയമ്മ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് അക്ഷര മുത്തശ്ശിയെന്ന് വിളിക്കപ്പെട്ട ഭഗീരഥിയമ്മ വിജയിച്ചത്.
ليست هناك تعليقات
إرسال تعليق