BREAKING: സംസ്ഥാനത്ത് പരക്കെ റെയ്ഡ്, ഇത്തരക്കാർ സൂക്ഷിക്കുക!
സൈബർ ഡോമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ 28 പേർ അറസ്റ്റിൽ. കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചവരെയാണ് പൊലീസ് പിടികൂടിയത്. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 370 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഐടി വിദഗ്ധരാണ്. 429 ഉപകരണങ്ങളും സൈബർ വിദഗ്ധർ പിടിച്ചെടുത്തു. സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാം നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق