Header Ads

  • Breaking News

    കണ്ണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം.

    കണ്ണൂർ: ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കേളകത്ത് കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ രണ്ടാംഭർത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടിൽവെച്ച് കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

    പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്നവിവരം.

    The post കണ്ണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad