Header Ads

  • Breaking News

    കെ.എസ്.യു “വിദ്യാഹസ്തം – 2021” പഠനോപകരണങ്ങൾ വിതരണം ചെയ്‌തു.

    മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിദ്യാഹസ്‌തം – 2021’ ശുഹൈബ് പഠനസഹായ പദ്ധതിയുടെ ഭാഗമായി കൊടോളിപ്രം എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഗോകുൽ കല്ല്യാട് സ്കൂൾ പ്രധാനധ്യാപകൻ കെ.പി പ്രസാദൻ മാസ്റ്റർക്ക് പഠനോപകരണങ്ങൾ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.

    കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, പി.വി ഹരിദാസൻ മാസ്റ്റർ, വി.സി സുരേന്ദ്രൻ, ബിലാൽ ഇരിക്കൂർ, അഷ്റഫ് എളമ്പാറ, ഇജാസ് ബ്ലാത്തൂർ, മിസ്ഹബ് എം.പി, ശ്രീരാഗ് ഗിരീഷ്, വൈശാഖ് രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad