FLASH: കർശന നിയന്ത്രണങ്ങൾ, ലംഘിച്ചാൽ പിടിവീഴും!
കൊവിഡ് പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നു. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് പൊലീസ് പരിശോധന. ബസിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് അറിയിപ്പ്.
ليست هناك تعليقات
إرسال تعليق