സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
(മെയ് 21) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ ഗവണ്‍മെന്റ്് എല്‍ പി സ്‌കൂള്‍ വലിയപാറ, പേരാവൂര്‍ എം പി യു പി സ്‌കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന, മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും കണ്ടേരി അംഗന്‍വാടി മാങ്ങാട്ടിടം(രാവിലെ 10മണി മുതല്‍ 12.30 വരെ), കണ്ടന്‍കുന്ന് ഗവണ്‍മെന്റ്് എല്‍ പി സ്‌കൂള്‍ മാങ്ങാട്ടിടം( ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ليست هناك تعليقات
إرسال تعليق