സ്വയം നിരീക്ഷണത്തില്‍ പോകണം
മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ മെയ് 11ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരായ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അന്നേ ദിവസം ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
ليست هناك تعليقات
إرسال تعليق