കേരളത്തിൽ ഇതാദ്യം; തൃശൂരിൽ മുസ്ലീം പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി
തൃശൂരിൽ മുസ്ലീം പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. തൃശൂർ മാളയിലെ ഇസ്ലാമിക് സർവ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി. റമദാൻ മാസ പ്രത്യേക പ്രാർത്ഥനകൾ പോലും വേണ്ടെന്നു വച്ചാണ് പള്ളി അധികൃതർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. മാള പഞ്ചായത്തിൽ മാത്രം 300ലധികം കൊവിഡ് കേസുകളാണ് ഉള്ളത്. പഞ്ചായത്ത് സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്.
ليست هناك تعليقات
إرسال تعليق