നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ്, ഉള്ളൂര്‍, ഒറുണ്ട്, എരമം നോര്‍ത്ത് എരമം സൗത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 28 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും കടന്നപ്പള്ളി, കുറ്റിയാട്ട്, മംഗലശ്ശേരി, ആലിമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയും ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊള്ളാലം മിനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമാല്‍ പീടിക, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 28 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയതെരു മാര്‍ക്കറ്റ്, സ്‌റ്റൈലോ കോര്‍ണര്‍, പുതിയതെരു ടൗണ്‍, മുച്ചിലോട്ടുകാവ്, ധനരാജ് ടാക്കീസ് പരിസരം, ഹൈവേ ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ മെയ് 28 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യൂതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി, ചെമ്പുലഞ്ഞി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 28 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/1971/2021
The post നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق