വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍!
കൊവിഡ് വ്യാപനം നേരിടാൻ വാക്സിൻ ലഭ്യത വേഗത്തിലാക്കാൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രം. വിദേശരാജ്യങ്ങളിൽ കൂടുതൽ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്സിനുകളെ രാജ്യത്തെ പരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇറക്കുമതി വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കൊവിഡ് വ്യാപനം തടയാൻ ഏറ്റവും നല്ല മാർഗം വാക്സിനേഷൻ ആണ്. എന്നാൽ ആവശ്യമായ വാക്സിൻ ലഭിക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق