Header Ads

  • Breaking News

    ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന യുവാവ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

    മുഴക്കുന്ന്: വിളക്കോട് കോളനിയിലെ വിദ്യാര്‍ത്ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കീഴടങ്ങി. വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷാണ് പോലീസില്‍ കീഴടങ്ങിയത്. പെണ്‍കുട്ടിയെ വിളക്കോട് ഗവ: യു പി സ്‌കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഢിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ പ്രകാരവും എസ് സി – എസ് ടി വകുപ്പു പ്രകാരവും പോലീസ് കേസെടുത്തത്.

     നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad