സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
(മെയ് 27) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. എടവേലി സ്‌കൂള്‍, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, ചമ്പാട് വെസ്റ്റ് യു പി സ്‌കൂള്‍, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌കൂള്‍, കോറളായി എല്‍ പി സ്‌കൂള്‍ മയ്യില്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ليست هناك تعليقات
إرسال تعليق