CPM നേതാവിന്റെ വീട് തകർത്തു; പിന്നാലെ SDPI നേതാവിന്റെ കടയ്ക്ക് തീയിട്ടു
CPM നേതാവിന്റെ വീട് ഇടിച്ച് തകർത്തതിനു പിന്നാലെ SDPI നേതാവിന്റെ കടയ്ക്ക് തീയിട്ടു. ബ്രാഞ്ച് പ്രസിഡന്റ് നാസർ ബംബ്രാണയുടെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. സംഭവത്തിന് പിന്നിൽ CPM ആണെന്ന് SDPI നേതാക്കൾ ആരോപിച്ചു. കുമ്പള സിപിഎം പ്രാദേശിക നേതാവും, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗവുമായ കെകെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് കഴിഞ്ഞ ദിവസം JCB ഉപയോഗിച്ച് ഇടിച്ചു തകർത്തിരുന്നു. ഇതിനു പിന്നിൽ SDPI ആണെന്നാണ് ആരോപണം.
ليست هناك تعليقات
إرسال تعليق