കേരളം മൈക്രോ ലോക്ക്ഡൗണിലേക്ക്?
ദിവസേന കാൽലക്ഷത്തിലേറെ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ വാരാന്ത്യ കർഫ്യൂ തുടരാനും സാധ്യതയേറെയാണ്. സംസ്ഥാനം പൂർണമായി അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഓരോ പ്രദേശത്തെയും രോഗവ്യാപനത്തിന്റെ തോതനുസരിച്ചാണ് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്തി വരാറുള്ളത്. നിർണായക സർവ്വകക്ഷി യോഗം ഇന്ന് ചേരും.
ليست هناك تعليقات
إرسال تعليق