BREAKING: തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് സംഘർഷം
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തിൽ യുഡിഎഫ് ഏജന്റിന് മർദ്ദനം. വാഹിദിനാണ് മർദ്ദനമേറ്റത്. എൽഡിഎഫ് പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. അതെസമയം തളിപ്പറമ്പ് 110 ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചറിഞ്ഞതോടെ ഇറങ്ങി ഓടി. കണ്ണൂർ താഴെചൊവ്വ എൽപി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ് ഹെൽപ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപോയതാണ്.
ليست هناك تعليقات
إرسال تعليق