കൊവിഡ് വാക്സിന്റെ ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ
കൊവിഡ് വാക്സിന്റെ ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി സൂചന. രാജ്യത്ത് വാക്സിനുകളുടെ വില കുറയ്ക്കാൻ വേണ്ടിയാണ് ഈ നീക്കം. നിലവിൽ 5 ശതമാനം ജിഎസ്‍ടി ആണ് കൊവിഡ് വാക്സിനുകൾ കേന്ദ്ര സർക്കാർ ഈടാക്കുന്നത്. ഇന്നലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമ അദാർ പൂനെവാലെ കൊവിഷീൽഡ് വാക്സിന്റെ വില 100 രൂപ കുറച്ചിരുന്നു. ഇതോടെ കൊവിഷീൽഡിന് രാജ്യത്ത് 300 രൂപയാണ് വില.
ليست هناك تعليقات
إرسال تعليق