സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 35 വയസായിരുന്നു. രാവിലെ 5.30നായിരുന്നു മരണം.
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു ആശിഷ്. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ഡല്‍ഹി മിറര്‍, ഏഷ്യാവില്‍ ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു.
സീമ ചിസ്തി യെച്ചൂരിയാണ് അമ്മ. സഹോദരി അഖില യെച്ചൂരി.
മകന് കൊവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

ليست هناك تعليقات
إرسال تعليق