കണ്ണൂർ ജില്ലയിൽ ആര്‍ ടി ഒ സേവനങ്ങള്‍ നിര്‍ത്തി
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലള്ള ടെസ്റ്റുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ജില്ലയിലെ എല്ലാ ആര്‍ ടി ഓഫീസ്, സബ്ബ് ആര്‍ ടി ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും ഇന്ന് (ഏപ്രില്‍ 22) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുന്നതായി കണ്ണൂര്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുന്നതാണ്. ഇക്കാലയളവില്‍ ഫോണ്‍ മുഖാന്തിരമുള്ള അന്വേഷണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാവിധ കൂടിക്കാഴ്ചകളും നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അനേ്വഷണങ്ങളും നിര്‍ത്തിയതായും അറിയിച്ചു.
ليست هناك تعليقات
إرسال تعليق