വാക്‌സിനേഷന്‍ തിരക്ക്; അടിയന്തരമായി ഇടപെടണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലുണ്ടായ വൻ തിരക്കിൽ അടിയന്തരമായി ഇടപെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് പ്രകാരം ജനങ്ങളും സമയക്രമം പാലിച്ച് തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തണം. സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق