Header Ads

  • Breaking News

    വയറുവേദന അഭിനയിച്ച്‌ ചികിത്സ തേടി ആശുപത്രിയിലെത്തിയ ശേഷം ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ


    വയറുവേദന അഭിനയിച്ച്‌ ചികിത്സ തേടി ആശുപത്രിയിലെത്തിയ ശേഷം ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ

    കീഴ്പ്പള്ളി വെളിമാനം അത്തിക്കൽ സ്വദേശി ഇല്ലിക്കൽ ജെയ്സൺ അഗസ്റ്റിൻ്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ സ്വപ്ന (36) മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശിയും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പിൽ സമീർ (33) എന്നിവരെയാണ് ഇരിട്ടി പോലിസ് പിടികൂടിയത്
    കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം കടുത്ത വയറുവേദന അഭിനയിച്ച് ചികിത്സ തേടിയാണ് യുവതി ഭർത്താവ്ജെയ്സൻ അഗസ്റ്റിനൊപ്പം ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയത് ഭാര്യയെഡോക്ടറെ കാണിച്ച ശേഷം സന്ദർശകർക്കായുള്ള സ്ഥലത്ത് ഇരുത്തിയ ശേഷം മറ്റൊരാളെ കാണാൻ ആശുപത്രിയിൽ നിന്നും മാറി നിന്ന ജെയ്സൺ അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ സ്ഥലം വിടുകയായിരുന്നു

    മൊബൈൽ ഫോൺ ചാറ്റിംഗിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രേമത്തിലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും പൊലിസി നോട് സമ്മതിച്ചു നാടുവിട്ട ശേഷം പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരേയും പൊലിസ് തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയതിന് ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരിട്ടി പൊലിസ് കേസെടുത്തു ഇന്ന് വൈകീട്ടോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും


    ليست هناك تعليقات

    Post Top Ad

    Post Bottom Ad