ആരോഗ്യമന്ത്രി ക്വാറന്റൈനിൽ!
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ആരോഗ്യമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചു. ശൈലജ ടീച്ചർ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് വഴി അറിയിച്ചത്. 'എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. തുടർന്നുള്ള ദിവസങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്' എന്നും മന്ത്രി വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق