യുഡിഎഫ് ഏജന്റിന് നേരേ മുളകുപൊടി പ്രയോഗം
ശ്രീകണ്ഠപുരം:
കുറ്റ്യാട്ടൂർ വേശാല സ്കൂളിലെ 174ാം നമ്പർ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഷംസുദ്ദീന് നേരെ മുളക് പൊടി എറിഞ്ഞു. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
ബൂത്തിൽ ഇരിക്കുകയായിരുന്ന ഷംസുദ്ദീന് നേരെ ജനൽ വഴി മുളക് പൊടി എറിയുകയായിരുന്നുവെന്ന് പറയുന്നു. അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു. മലപ്പട്ടം പൂക്കണ്ടം ആർജിഎം യുപി സ്കൂൾ ബൂത്തിൽ സിപിഎം പ്രവർത്തകർ സ്ത്രീയുടെ ഓപ്പൺ വോട്ട് ചെയ്യാനെത്തിയതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. പ്രിസൈഡിംഗ് ഓഫീസർ സ്ത്രീയോട് വിവരങ്ങൾ ചോദിച്ചത് എൽഡിഎഫ് ബൂത്ത് ഏജന്റുമാർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനിടയാക്കിയത്. തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു.
ليست هناك تعليقات
إرسال تعليق