കേരളത്തിൽ ബസ് സർവീസ് നിർത്തും; മുന്നറിയിപ്പ്!
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയാൽ സർവീസ് നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബസ്സുടമകൾ. ആളുകളെ കയറ്റുന്നത് പരിമിതപ്പെടുത്തിയാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. സീറ്റിലിരുന്ന് മാത്രം യാത്രക്കാരെ കൊണ്ടു പോകാനാകില്ല. നിൽക്കുന്ന യാത്രക്കാർക്കുള്ള നികുതി അടയ്ക്കുന്നുണ്ട്. പൊതുഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണം. ഇന്ധന വില പ്രതിസന്ധിയിൽ നിന്ന് കരകേറുന്നതെയുള്ളൂ എന്നും ബസ്സുടമകൾ പറഞ്ഞു.
ليست هناك تعليقات
إرسال تعليق