ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍
കൊച്ചി:
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍. കുറുനപത്തുരുത്ത് സ്വദേശിനിയായ വീട്ടമ്മയെയേയും ആമ്പല്ലൂർ സ്വദേശിയായ വിഷ്ണു എന്നയാളെയുമാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ജോലിക്ക് പോയ സമയം മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇവര്‍ കാമുകനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق