Header Ads

  • Breaking News

    അഖിലേന്ത്യാ ദ്വിദിന ബാങ്ക് പണിമുടക്ക് : തളിപ്പറമ്പിൽ ജീവനക്കാർ പ്രകടനം നടത്തി


    തളിപ്പറമ്പ:
    പൊതുമേഖലാ ബാങ്കുകൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നയം തിരുത്തുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് 10 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) നേതൃത്വത്തിൽ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കുകൾ കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ ബാങ്കിംഗ് മേഖലയിൽ പ്രതിഷേധം ശക്തമാണ്.
    പണിമുടക്കിനെ ഭാഗമായി തളിപ്പറമ്പിൽ നടന്ന  പ്രകടനത്തിൽസി.വി.കൃഷ്ണകുമാർ , പ്രശാന്ത് പി പി ,രാജേഷ് പി 
    അനിൽ കുമാർ എൻ.കെ.
    സുധാകരൻ പി.വി ,കെഎം ചന്ദ്രബാബു,പി പി സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad