Header Ads

  • Breaking News

    തലനാരിഴയ്ക്ക് രക്ഷപെട്ടു ; തല ചുറ്റി ഒന്നാം നിലയിൽ നിന്നും താഴോട്ടു വീണ യുവാവിനെ അടുത്തു നിന്നയാൽ രക്ഷിച്ചു.




    വടകര: 

    കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലിലൂടെ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിനാണ് (38) കീഴല്‍ തയ്യല്‍മീത്തല്‍ സ്വദേശി ബാബുരാജ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

    ബാങ്കിന് പുറത്തെ അരമതിലില്‍ ചാരി നില്‍ക്കവെ പൊടുന്നനെ തലകറങ്ങി താഴേയ്ക്ക് വീണ അരൂര്‍ ഹരിത വയല്‍ ബിനു നിലയത്തില്‍ ബിനു എന്ന ബാബുവിനെയാണ് സമീപത്തു നില്‍ക്കുകയായിരുന്ന കീഴല്‍ യുപി സ്‌കൂളിനു സമീപം തയ്യില്‍ മീത്തല്‍ ബാബുരാജ് (45) രക്ഷിച്ചത്. താഴേക്ക് വീണിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വന്‍ അപകടത്തില്‍ നിന്നുമാണ് ബിനുവിനെ ബാബു രാജ് രക്ഷിച്ചത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad