പാലക്കാട് കുഴൽമന്ദത്ത് വൻ തീപിടുത്തം. അപകടത്തിൽ രണ്ടു കടകൾ കത്തി നശിച്ചതായാണ് വിവരം. ഒരു കടയിലുണ്ടായ തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടരുകയായിരുന്നു. പാലക്കാട് നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ليست هناك تعليقات
إرسال تعليق