പത്തുവയസുകാരി പുഴയിൽ മുങ്ങി മരിച്ചു
പെരിന്തൽമണ്ണ: പുലാമന്തോള്‍ പുഴയില്‍ താല്‍കാലിക തടയണക്ക് താഴെ പത്തുവയസുകാരി മുങ്ങി മരിച്ചു.കരിങ്ങനാട് സ്വദേശിനികളായ പൂക്കാടത്ത് അന്‍വര്‍- സുഹറ ദമ്പതികളുടെ മകള്‍ ഹംന (10) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കുടുംബ സമേതം പുഴയിലെത്തി കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പെടുകയായിരുന്നു.
നാട്ടുകാരെത്തി മിനിറ്റുകള്‍ക്കകം കുട്ടിയെ പുറത്തെടുത്ത് പുലാമന്തോളിലെയും തുടര്‍ന്നു പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ആശുപത്രിയിലേക്കു മാറ്റി.

ليست هناك تعليقات
إرسال تعليق