ബസിൽ വച്ച് മാല മോഷ്ടിച്ച സ്ത്രീ പിടിയിൽ
പാലോട്:
ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പാലോട് പൊലീസ് അറസ്റ്റുചെയ്‌തു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗര്‍, ഓടത്തെരുവില്‍ കല്യാണിയാണ് (38) പിടിയിലായത്. ഇന്നലെ ഉച്ചയ്‌ക്ക് പാലോട് – വിതുര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. യാത്രാക്കാരി ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മാല നഷ്ടമായെന്ന് മനസിലായത്. തുടര്‍ന്നുള്ള പരിശോധനയില്‍ പാലോട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് മനസിലായി. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്‍ഡ് ചെയ്‌തു.

ليست هناك تعليقات
إرسال تعليق