Header Ads

  • Breaking News

    പാചകവാതക വില വീണ്ടും വർധിച്ചു



    കൊച്ചി : പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.


    ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വർധിക്കുന്നത്. 5 ദിവസത്തിനിടെ 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയിൽ മാത്രം 100 രൂപയുടെ വർധനവുണ്ടായി.


    ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് എൽപിജി വിലവർധന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad