Header Ads

  • Breaking News

    പി .കെ അബൂബക്കർ മുസ്‌ലിയാർ നിര്യാതനായി




    തളിപ്പറമ്പ് : 

    സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷ കണ്‍ട്രോളറും ദീര്‍ഘകാലം മുഫത്തിശും അല്‍മഖര്‍റുസ്സുന്നി ജനറല്‍ മാനേജറുമായിരുന്ന നരിക്കോട് പി കെ അബൂബക്കര്‍ മുസ്ലിയാര്‍ (76) നിര്യാതനായി.

    ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കള്‍: നൗഫല്‍, ജാബിര്‍, ഉനൈസ് സഖാഫി, മുഹമ്മദ് സിനാന്‍, സുഹൈല്‍ നൂറാനി, സുമയ്യ, നുസൈബ, മുഹമ്മദ് തമീം, മുഹമ്മദ് സാലിം, റഫീദ. മരുമക്കള്‍: സുമയ്യ, ജുവൈരിയ്യ, സുമയ്യ, ശാക്കിറ, റാഷിദ, ഹുദൈഫ, അബ്ദുല്‍ ഗഫൂര്‍ അമാന. സഹോദരങ്ങള്‍: പി കെ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, പി കെ ഉമര്‍ മുസ്ലിയാര്‍, പി കെ അബ്ദുല്ലകുട്ടി, പി കെ മൊയ്തീന്‍, പരേതരായ റാബിയ, മറിയം.

    പി കെ അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ മദ്റസകളില്‍ യാസീന്‍ സൂറത്ത് പാരായണവും തഹ്ലീലും സംഘടിപ്പിച്ച് പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ആഹ്വാനം ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad