Header Ads

  • Breaking News

    ഡിഗ്രി വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ



    കൊച്ചി: 

    പറവൂർ പെരുവാരം ക്ഷേത്രത്തിലെ കിഴക്കേനടയിലെ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.പെരുവാരം മാവേലി പറമ്പിൽ വിജയൻ പിള്ളയുടെയും മഞ്ജുവിൻ്റെയും മകൾ ഹരിതയെ(18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച രാത്രി ഹരിതയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പത്തുമണിയോടെ ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയാണ് കരകയറ്റിയത്. ഹരിതയുടെ കത്ത്  വീട്ടിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിഗ്രി വിദ്യാർഥിനിയാണ് ഹരിത. ഹർഷയാണ് സഹോദരി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad