Header Ads

  • Breaking News

    പത്ത് വയസുകാരി ആറ്റില്‍ വീണ് മരിച്ചു



    ആലപ്പുഴ:

    ഹരിപ്പാട് പത്ത് വയസുകാരി ആറ്റില്‍ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ പഴയചാലില്‍ പുത്തന്‍വീട്ടില്‍ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകള്‍ അലീന സൂസന്‍ കോശി(10) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു.

     

    തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറിന്റെ പടിയില്‍ ചവറുകള്‍ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് ആറ്റില്‍ ഇറങ്ങി നടത്തിയ തിരച്ചിലില്‍ ആറ്റില്‍ നിന്നും കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad