BJPക്ക് പിഴച്ചു; ട്വിസ്റ്റ്, പത്രിക പിൻവലിച്ചിട്ടില്ല
മഞ്ചേശ്വരത്തെ BSP സ്ഥാനാർത്ഥി കെ സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സുന്ദര ഇപ്പോഴും അജ്ഞാതവാസത്തിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫിലും. പത്രിക പിൻവലിക്കാൻ നാമനിർദ്ദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണെന്നും റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. കെ സുന്ദര പത്രിക പിൻവലിച്ചെന്ന് BJP ഇന്നലെ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞതവണ മഞ്ചേശ്വരത്ത് BJP വിജയിക്കുന്നത് തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു സുന്ദര.
ليست هناك تعليقات
إرسال تعليق