Header Ads

  • Breaking News

    നിയമസഭാ തെരഞ്ഞെടുപ്പ്: ചൊവ്വാഴ്ച ലഭിച്ചത് 15 പത്രികകള്‍

    നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 15 പത്രികകള്‍. മട്ടന്നൂര്‍, കണ്ണൂര്‍, ഇരിക്കൂര്‍, അഴീക്കോട്, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതവും, തലശ്ശേരി, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ രണ്ട് വീതവും, പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മൂന്ന് വീതവും പേരാണ് പത്രിക നല്‍കിയത്്. മട്ടന്നൂര്‍ മണ്ഡലത്തില്‍ കെ കെ ശൈലജ ടീച്ചര്‍ (എല്‍ഡിഎഫ്), കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനി (യുഡിഎഫ്), ഇരിക്കൂര്‍ മണ്ഡലത്തില്‍ സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്),

    അഴീക്കോട് മണ്ഡലത്തില്‍ കെ വി സുമേഷ് (എല്‍ഡിഎഫ്), തളിപ്പറമ്പ് മണ്ഡലത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍(എല്‍ഡിഎഫ്), കല്ല്യാശ്ശേരി മണ്ഡലത്തില്‍ എം വിജിന്‍(എല്‍ഡിഎഫ്), പുത്തന്‍പുരയില്‍ ദാമോദരന്‍(എല്‍ഡിഎഫ്), തലശ്ശേരി മണ്ഡലത്തില്‍ എ എന്‍ ഷംസീര്‍(എല്‍ഡിഎഫ്), എം സി പവിത്രന്‍(എല്‍ഡിഎഫ്), പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി ഐ മധുസൂദനന്‍(എല്‍ഡിഎഫ്), സി സത്യപാലന്‍ (എല്‍ഡിഎഫ്), എം പ്രദീപ്കുമാര്‍(യുഡിഎഫ്), പേരാവൂര്‍ മണ്ഡലത്തില്‍ സക്കീര്‍ ഹുസൈന്‍(എല്‍ഡിഎഫ്), കെ ശ്രീധരന്‍ (എല്‍ഡിഎഫ്), നാരായണകുമാര്‍(സ്വത) എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നാല് പത്രികകളുള്‍പ്പെടെ 19 പത്രികകളാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad