Header Ads

  • Breaking News

    മാടായി ബോയ്സ് സ്കൂളിന് ലഭിച്ച സ്കൂൾബസിന്റെ താക്കോൽ ദാന ചടങ്ങ് ഇന്ന്

     


    ഗവണ്മെന്റ് ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് കല്യാശ്ശേരി മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.രാജേഷിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് 17.02.2021 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് സ്കൂളിൽ വച്ച് നടക്കും.

           സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.ജയശ്രീ സ്വാഗതം പറയുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.മുഹമ്മദ് റഫീഖ് സി.പി അധ്യക്ഷത വഹിക്കും. ശ്രീ.ടി.വി.രാജേഷ് എം.എൽ.എ സ്കൂൾ ബസിന്റെ താക്കോൽ ദാനവും  ഉദ്ഘാടനവും നിർവഹിക്കും.

    മാടായി പഞ്ചായത്ത് മെമ്പർ ശ്രീമതി പുഷ്പ്പ,PTA പ്രസിഡന്റ് ശ്രീ.ഹേമചന്ദ്രൻ.ഇ.പി,മദർPTA പ്രസിഡന്റ് ശ്രീമതി.ഉഷാപ്രവീൺ,H.M ശ്രീ.സുരേന്ദ്രൻ.കെ.വി, വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.സജിത്ത് കുമാർ,സ്കൂൾ ലീഡർ കുമാരി സംഗീത ഇ.കെ എന്നിവർ ആശംസ അർപ്പ്പിച്ച് സംസാരിക്കും.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഉമേഷ്.എം.വിയുടെ നന്ദി ഭാഷണത്തോടെ ചടങ്ങ് അവസാനിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad