Header Ads

  • Breaking News

    മധ്യവയസ്‌കന്‍ പരിക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍



    ചെറുപുഴ: 

    മധ്യവയസ്‌കന്‍ പരിക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇരിട്ടി നെടുംപൊയില്‍ പൂളക്കുറ്റി സ്വദേശി ജോസിന്റെ മകന്‍ കൊല്ലംപറമ്പില്‍ ഹൗസില്‍ കെ.ജെ ജെയിംസ് (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാടിയോട്ടുചാല്‍ കൊരമ്പകല്ല് സ്വദേശി സോമനെ (60) യാണ് ചെറുപുഴ പോലിസ് കസ്റ്റഡിയിലെടുത്തത്.

    ഇക്കഴിഞ്ഞ മൂന്നിന് വൈകുന്നേരം പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന ഇയാളെ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാളെ പരിശോധിക്കുന്നതിനിടെ ഒരാള്‍ അടിച്ചു പരിക്കേല്‍പ്പിച്ചതായി മൊഴി നല്‍കിയിരുന്നു. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായതായും ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ അടിച്ചു പരിക്കേല്‍പിച്ചിരുന്നതായി ബന്ധുക്കളോട് പറഞ്ഞതോടെയാണ് പോലിസ് സോമനെ കസ്റ്റഡിയിലെടുത്ത്. പോലിസ് വിശദമായ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ജെയിംസിന്റെ മരണം.

    അതേസമയം മരണം കൊലപാതകമാകുകയാണെങ്കില്‍ പ്രദേശത്തെ രണ്ടുപേര്‍ കൂടി കുടുങ്ങുമെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് പോലിസ്. കസ്റ്റഡിയിലുള്ളയാളെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad