ആഴ്സനലിനെ വീഴ്ത്തി ചെന്നായ്പ്പട
തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരുന്ന ആഴ്സനലിന് വോൾവ്സ് ഷോക്ക്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടീം തോൽവി വഴങ്ങിയത്.നിക്കോളാസ് പെപ്പെയിലൂടെ മത്സരത്തിൽ മുന്നിലെത്തിയ ഗണ്ണേർസ് ജയിച്ചു കയറുമെന്നാണ് കരുതിയത്.എന്നാൽ മത്സരത്തിൻ്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് വാങ്ങി ഡിഫൻഡർ ഡേവിഡ് ലൂയിസ് പുറത്ത് പോയതോടെ കളി മാറി. പിന്നാലെ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൂബൻ നേവസ് വോൾവ്സിൻ്റെ സമനില ഗോൾ കണ്ടെത്തി
രണ്ടാം പകുതിയിൽ തകർപ്പൻ ഗോളിലൂടെ പോർച്ചുഗീസ് താരം മുട്ടീന്യോ വോൾവ്സിനെ വിജയതീരമണിയിച്ചു.🥰മത്സരത്തിൽ തിരിച്ചുവരാൻ ആഴ്സണൽ ശ്രമിച്ചു എങ്കിലും ഗോൾ കീപ്പർ ലെനോയും ചുവപ്പ് കണ്ടതോടെ അത് അവസാനിച്ചു.തോൽവിയോടെ ആഴ്സണൽ 31 പോയിന്റുമായി പത്താമതായി. 26 പോയിന്റുള്ള വോൾവ്സ് 13ആം സ്ഥാനത്ത് നിൽക്കുന്നു.
🔔 സ്കോർ
🧡 വോൾവ്സ് 2⃣ -
⚽️ R.നെവസ് 45+5'(P)
⚽️ J.മുട്ടീന്യോ 49'
❤️ ആഴ്സനൽ 1⃣
⚽️ N.പെപ്പെ 32'
📕 D.ലൂയിസ് 45+3'
📕 B.ലെനോ 72'

ليست هناك تعليقات
إرسال تعليق