സമൂഹ മാധ്യമങ്ങൾക്കും ആപ്പുകൾക്കും പണി; നിയമം പുതുക്കുന്നു
രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. നിയമത്തിലെ പിഴവുകൾ തിരുത്തി കൂടുതൽ കർക്കശമാക്കും. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ വലിയ ശിക്ഷ അനുഭവിക്കേണ്ടിവരും. നിയമാനുസൃതം പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകൾക്ക് മാത്രമായിരിക്കും ഇന്ത്യയിൽ അനുമതി നൽകുക. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിൽ നിന്ന് സമൂഹ മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്നും ഐടി മന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിൽ അറിയിച്ചു.
ليست هناك تعليقات
إرسال تعليق