ലാസിയോയെ തകർതെറിഞ്ഞു ബയേൺ മ്യുണിക്
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദത്തിൽ ലാസിയോയെ വീട്ടിൽ കയറി വെട്ടി ബയേൺ മ്യുണിക്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബയേൺ മ്യുണിക്കിന്റെ വിജയം
ലെവൻഡോവസ്കി, മുസിയാല, സാനെ എന്നിവർ ബയേണിനായി ഓരോ ഗോളുകൾ വീതം നേടിയപ്പോൾ മറ്റൊരു ഗോൾ ലാസിയോ താരം അസേർബിയുടെ സെൽഫ് ഗോളായിരുന്നു.ലാസിയോയുടെ ആശ്വാസ ഗോൾ കൊറിയ നേടി
സ്കോർ കാർഡ്
ബയേൺ മ്യുണിക് - 4
⚽️ ലെവൻഡോവ്സ്കി 9'
⚽️ മുസിയാല 24'
⚽️ സാനെ 42'
⚽️ അസെറബ്ബി 47' (OG)
ലാസിയോ - 1
⚽️ കൊറിയ 49'

ليست هناك تعليقات
إرسال تعليق